Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sensory Park

Thrissur

പോ​പ്പ് പോ​ൾ മേ​ഴ്സി ഹോ​മി​ൽ സെ​ൻ​സ​റി പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

പെ​രി​ങ്ങ​ണ്ടൂ​ർ: പോ​പ്പ് പോ​ൾ മേ​ഴ്സി ഹോം ​സ്പെ​ഷ​ൽ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നും സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു​മാ​യി പു​തു​താ​യി ഒ​രു​ക്കി​യ സെ​ൻ​സ​റി പാ​ർ​ക്കി​ന്‍റെ​യും ക​മ്പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി അ​ഡ്വ. ഒ.​ജെ. ജ​നീ​ഷ് നി​ർ​വ​ഹി​ച്ചു. തൃ​ശൂ​ർ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ പാ​ർ​ക്ക് ആ​ശീ​ർ​വ​ദി​ക്കു​ക​യും ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യും ചെ​യ്തു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​ക​ര​മാ​കു​ന്ന രീ​തി​യി​ലാ​ണ് കെ ​ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ നി​ർ​മി​ച്ചു ന​ൽ​കി​യ പാ​ർ​ക്കി​ലെ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഡോ​മി​ന​ന്‍റ് സി​സ്റ്റം ലാ​ബി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ക​മ്പ്യൂ​ട്ട​റു​ക​ൾ ന​ൽ​കി. ഡൊ​മി​നി​ക് ഡേ​വി​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ൽ​കി​യ കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ മ​ന്ത്രി അ​ഡ്വ. ഒ.​ജെ. ജ​നീ​ഷ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൈ​മാ​റി. പോ​പ്പ് പോ​ൾ മേ​ഴ്സി ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​സ​ൺ അ​ന്തി​ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് ചി​റ്റി​ല​പ്പി​ള്ളി, വ​ട​ക്കാ​ഞ്ചേ​രി മു​നി​സി​പ്പാ​ലി​റ്റി പ്ര​തി​പ​ക്ഷ നേ​താ​വ് പി.​എ​ൻ. വൈ​ശാ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up